പരീക്ഷാഫലം റദ്ദാക്കി
സ്‌കൂൾ ഒഫ് എൺവയൺമെന്റൽ സയൻസസിൽ 2018 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി.(എൺവയൺമെന്റൽ സയൻസ് മാനേജ്‌മെന്റ്, എൺവയൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്) പരീക്ഷകളുടെ സെപ്തംബർ 17ന് പ്രഖ്യാപിച്ച ഫലം റദ്ദാക്കി.
സ്‌പെഷൽ മേഴ്‌സി ചാൻസ്
ബിരുദ, ബിരുദാനന്തര പരീക്ഷകൾക്കായി പ്രത്യേക മേഴ്‌സി ചാൻസ് പരീക്ഷ നടത്തുന്നു. ബിരുദതലത്തിൽ ബി.എ./ബി.എസ്‌സി./ബികോം (1998-2008 അഡ്മിഷൻ), ബി.പി.റ്റി.(2000-2010), ബി.ബി.എ.(1994-1999), ബി.എസ് സി. എം.എൽ.ടി (2000-2010), ബി.എസ് സി. എം.ആർ.ടി.(2000-2012), ബി.ഫാം (2000-2010), ബി.എഡ്.(2006-2008, 2009-2012), എൽ എൽ.ബി. ത്രിവത്സരം(1993ന് മുമ്പ്, 1993-1997), എൽ എൽ.ബി. പഞ്ചവത്സരം(1994 അഡ്മിഷൻ മേഴ്‌സി ചാൻസ്) കോഴ്‌സുകൾക്കാണ് മേഴ്‌സി ചാൻസ്. എം.ബി.എ.(2000-2013), എം.സി.എ.(2000-2010), എം.എഡ്.(2002-2010), എം.ടെക്(2009-2013), എം.എസ്‌സി മെഡിക്കൽ മൈക്രോ ബയോളജി(2000-2011), എം.എസ്‌സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ(2000-2013), എം.എസ്‌സി മെഡിക്കൽ ഡോക്യുമെന്റേഷൻ(2000-2013), എം.എച്ച്.എ. ആൻഡ് എം.പി.എച്ച്. (2000-2013), എം.എസ് സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്(ഈവൻ സെമസ്റ്റർ, 2004-2013), എം.എസ് സി. അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ(2000-2014), എം.എസ് സി. അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രോസസിംഗ് (2000-2014) എന്നീ ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കാണ് മേഴ്‌സി ചാൻസ്. പിഴയില്ലാതെ ഡിസംബർ 17 വരെയും 50 രൂപ പിഴയോടെ ഡിസംബർ 19 വരെയും 500 രൂപ സൂപ്പർ ഫൈനോടെ ഡിസംബർ 22 വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ 5000 രൂപ സ്‌പെഷൽ ഫീസ് അടയ്ക്കണം.
പരീക്ഷ തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.(2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദപരീക്ഷയിലെ ബയോ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ടെക്‌നിക്ക്‌സ് (മൈക്രോബയോളജി), പേഴ്‌സണൽ ഇഫക്ടീവ്‌നെസ് (സൈക്കോളജി) ഓപ്പൺ കോഴ്‌സ് പരീക്ഷ നവംബർ 21ന് നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.സി.എ സ്‌പെഷൽ മേഴ്‌സി ചാൻസ് (2005 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ഏഴു വരെ അപേക്ഷിക്കാം.