കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‌പനയിലൂടെ (ഐ.പി.ഒ) 500 കോടി രൂപ സമാഹരിക്കാൻ നടപ്പുവർഷം സെബിയെ സമീപിക്കും. കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും കൂടുതൽ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും മികച്ച സേവനം കൂടുതൽ ഇടപാടുകാരിലേക്ക് എത്തിക്കുകയുമാണ് ധനസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മാത്യു കെ. ചെറിയാൻ പറഞ്ഞു.