കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പനച്ചിക്കാട് യൂണിറ്റിന്റെയും സാംസ്‌കാരിക വേദിയുടെയും, വനിതാവേദിയുടെയും നേതൃത്വത്തിൽ നവംബർ 1 ന് ഭാഷാദിനാചരണം സംഘടിപ്പിക്കും. രാവിലെ 10 ന് പരുത്തുംപാറ പെൻഷൻഭവനിൽ യൂണിറ്റ് പ്രസിഡന്റ് സി.ആർ പരമേശ്വരൻ നായർ ഉദ്‌ഘാടനം ചെയ്യും. ഡോ.റ്റി.എൻ പരമേശ്വരകുറുപ്പ് അദ്ധ്യക്ഷത വഹിക്കും. കെ.എം ഭുവനേശ്വരിയമ്മ, പി.ജി അനിൽകുമാർ, എൻ.പി കമലാസനൻ, കെ.എ തോമസ്,മനോഹരൻകുഴിമറ്രം, പി.കെ രാജമ്മ, സി.രാജഗോപാലൻ നായർ, കെ.ദേവകി ടീച്ചർ, സി.ലളിതമ്മ തുടങ്ങിയവർ സംസാരിക്കും.