കോട്ടയം: എൽ.ഡി.എഫ് മഹാറാലിയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12 മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. എം.സി റോഡിലൂടെ ഏറ്റുമാനൂരിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങൾ പേരൂർ ജുംഗ്ഷനിലെത്തി പൂവത്തുംമൂട് മണർകാട് പുതുപ്പള്ളി വഴി പോകണം. ഏറ്റുമാനൂരിൽ നിന്ന് കോട്ടയം നഗരത്തിലേയ്ക്കുള്ള ചെറുവാഹനങ്ങൾ ഗാന്ധിനഗർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ചുങ്കം ചാലുകുന്ന് വഴി ടൗണിലെത്തണം. ഏറ്റുമാനൂരിൽ നിന്ന് ചങ്ങനാശേരിക്കുള്ള ചെറുവാഹനങ്ങൾ ചവിട്ടുവരി വഴി വെള്ളൂപറമ്പ് – മോസ്‌കോ വഴിയോ വട്ടമൂട് പാലംവഴി മണർകാടെത്തിയോ പോകണം. ചങ്ങനാശേരിയിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേയ്ക്കുള്ള ചരക്ക് വാഹനങ്ങൾ തെങ്ങണ – പുതുപ്പള്ളി – മണർകാട് വഴി പോകണം. ചങ്ങനാശേരിയിൽ നിന്ന് കോട്ടയം നഗരത്തിലേയ്ക്കുള്ള ചെറുവാഹനങ്ങൾ ഗോമതിക്കവലയിൽ നിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.