കല്ലറ: എസ്.എൻ.ഡി.പി യോഗം കല്ലറ ശാഖ കളമ്പ്കാട്ട് ഗുരുവർഷം ഗുരുദേവ ക്ഷേത്രത്തിലെ 14-മത് പ്രതിഷ്‌ഠാ വാർഷികം ഇന്ന് നടക്കും. പാണാവള്ളി അജിത്ത് ശാന്തി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6ന് പ്രഭാതപൂജ, ഗണപതിഹോമം, ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരുദേവപ്രഭാഷണം, ഉച്ചയ്‌ക്ക് 12.45ന് പ്രസാദമുട്ട്,വൈകിട്ട് 7ന് ദീപാരാധന, ദീപകാഴ്‌ച തുടർന്ന് ഭക്തി ഗാനമേള