ചെറുവള്ളി: ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽപ്പെടുത്തി 10ാം വാർഡിലെ ഉതിരക്കുളം വള്ളിയിൽപ്പടി റോഡിനും കുമ്പളാനിപ്പടി കോടങ്കയം റോഡിനും വികസനപ്രവർത്തനങ്ങൾക്കായി രണ്ടരലക്ഷം രൂപാ വീതം അനുവദിച്ചതായി വാർഡ് അംഗം ഷാജി പാമ്പൂരി അറിയിച്ചു. മടത്തവയലിൽപ്പടി മാത്താംപ്ലാക്കൽപ്പടി നടപ്പാതയ്ക്ക് അമ്പതിനായിരം രൂപയും അനുവദിച്ചിട്ടുണ്ട്.