കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ 2019-20 വർഷത്തെ കരട് പദ്ധതി തയാറാക്കുന്നതിനായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ റോസമ്മ വെട്ടിത്താനം, പഞ്ചായത്തംഗങ്ങളായ ജോഷി അഞ്ചനാട്,ഒ.വി.റെജി, ടോംസ് ആന്റണി, നൈനാച്ചൻ വാണിയപുരക്കൽ,മേഴ്‌സി മാത്യു, കുഞ്ഞുമോൾ ജോസ്, റിജോ വാളാന്തറ, ബീനാ ജോബി, സുബിൻസലീം, ജാൻസി ജോർജ്, പ്ലാൻ ക്ലാർക്ക് സലീന, ഡോ:ബിനു, എൻ.സോമനാഥൻ,സക്കറിയ ഞാവള്ളിൽ, പി.പി.അഹമ്മദ് ഖാൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.പഞ്ചായത്തംഗം എം.എ.റിബിൻ ഷാ സ്വാഗതവും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചാക്കോച്ചൻ ചുമപ്പുങ്കൽ നന്ദിയും പറഞ്ഞു.