ഇളമ്പള്ളി :എസ്.എൻ.ഡി.പി.യോഗം 4840-ാം നമ്പർ ഇളമ്പള്ളി ശാഖാ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവം നാളെ നടക്കും.രാവിലെ 6.30 ന് വിശേഷാൽ പൂജകൾ, 8.30 ന് പഞ്ചവിംശതി കലശപൂജ തമ്പലക്കാട് മോഹനൻശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. 9.30 ന് ക്ഷേത്രാചാര്യൻ കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയ്ക്ക് സ്വീകരണം. 10.30 ന് കലശാഭിഷേകം,11ന് അനുഗ്രഹപ്രഭാഷണം സ്വാമി ധർമ്മചൈതന്യ.10ന് വിശേഷാൽ പൂജകൾ,1 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 4 ന് സമൂഹപ്രാർത്ഥന, 5 ന് താലപ്പൊലി ഘോഷയാത്ര വിവിധ കുടുംബയൂണിറ്റുകളിൽ നിന്നു പുറപ്പെടും. 6ന് താലം അഭിഷേകം, 6.30 ന് ദീപാരാധന, 7ന് പുഷ്പാഭിഷേകം, തിരുവരങ്ങിൽ രാത്രി 7.30 ന് യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം,ബാലജനയോഗം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. 8.30 ന് ശാസ്ത്രീയസംഗീതം, കുമാരിമാർ,മീനാക്ഷി ദിലീപ്,മേഘാദിലീപ് കിടങ്ങൂർ. 9ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള.