mg-uni
mg uni

യു.ജി /പി.ജി പ്രൈവറ്റ് രജിസ്‌ട്രേഷൻ


ബി.എ/ ബി.കോം, എം.എ/എം.കോം/എം.എസ് സി (മാത്‌സ്) കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി കോഴ്‌സുകളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം, ഹിന്ദി, അറബിക്, കോമേഴ്‌സ് വിഷയങ്ങൾക്കും പി.ജി കോഴ്‌സുകളിൽ എം.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌ക്യതം, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിലോസഫി , പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി മാത്തമാറ്റിക്‌സ്, എം.കോം കോഴ്‌സുകൾക്കുമാണ് രജിസ്‌ട്രേഷൻ. കോഴ്‌സുകൾ സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും. പരീക്ഷകൾ ഓരോ വർഷത്തിലും നടത്തും.
ഡിഗ്രി കോഴ്‌സുകളിൽ ബി.എ/ ബി.കോം (ഫുൾകോഴ്‌സ്), ബി.എ/ബി.കോം (പ്രഫഷണൽ ബിരുദധാരികൾക്ക്), ബി.കോം ബിരുദധാരികൾക്കുള്ള ബി.എ കോഴ്‌സുകൾ എന്നിവയ്ക്ക് സി.ബി.സി.എസ് (2017) (മോഡൽ 1)ഫുൾ കോഴ്‌സുകൾ ഒഴികെയുള്ള ബിരുദ കോഴ്‌സുകളിൽ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷനു പുറമേ ബികോം അഡിഷണൽ ഓപ്ഷണൽ/ ഇലക്ടീവ്, സെക്കൻഡ് ലാംഗ്വേജ് (കോമൺ കോഴ്‌സ്‌) മാറ്റം, അഡിഷണൽ ഡിഗ്രി, ഓപ്ഷണൽ/ഫാക്കൽറ്റി മാറ്റം, കോമൺ കോഴസ് I & II എന്നീ വിഭാഗങ്ങളിലും വ്യവസ്ഥകൾക്ക് വിധേയമായി രജിസ്‌ട്രേഷൻ അനുവദിക്കും.

പ്രൈവറ്റ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടുകളും രേഖകളും പ്രൊഫസർ ഇൻ ചാർജ് ഒഫ് പ്രൈവറ്റ് രജിസ്‌ട്രേഷൻ, മഹാത്മാഗാന്ധി സർവകലാശാല, തപാൽ സെക്‌ഷൻ, റൂം നമ്പർ 49, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം 686560 എന്ന വിലാസത്തിൽ മാത്രമായിരിക്കണം. വിശദവിവരങ്ങൾക്ക് www.mgu.ac.in.

ബാങ്ക് ടെസ്റ്റ് പരിശീലനം
വിവിധ ബാങ്കുകളിലേക്ക് നിയമനത്തിനായി നടത്തുന്ന മത്സര പരീക്ഷകൾക്കുള്ള പരിശീലനം സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. ഫോൺ: 0481 2731025.