വൈക്കം: നിയന്ത്രണം വിട്ട പെട്ടിഓട്ടോ മതിലിലിടിച്ച് ഓട്ടോ ഡ്രൈവർ ശാസ്താക്കുളം തൈത്തറയിൽ രതീഷ് (35),യാത്രക്കാരി ശാസ്താക്കുളം സ്വദേശി ശോഭന (50) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11ഓടെ തൊട്ടുവക്കം മരോട്ടിച്ചുവട് ഭാഗത്തായിരുന്നു അപകടം. കുടവെച്ചൂരിൽ നിന്നു വൈക്കം ഭാഗത്തേക്ക് വില്പനയ്ക്കായി മുട്ടയുമായി വരുന്നതിനിടെയാണ് സംഭവം. വൈക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് വാഹനത്തിൽ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഫയർഫോഴ്‌സ് വാഹനത്തിൽ വൈക്കം ഗവ.ആശുപത്രിയിൽ എത്തിച്ചു. ഓട്ടോയുടെ മുൻവശം പൂർണമായും തകർന്നു.വൈക്കം പൊലീസ് മേൽനടപടി സ്വീകരിച്ചു.