തലയോലപ്പറമ്പ്: ബ്രഹ്മപുരം മത്താനം ദേവീക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 6 ന് ഗണപതി ഹോമം, ഗുരുപൂജ, ഗുരുദേവ പ്രാർത്ഥന.10.30 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം. ദേവസ്വം പ്രസിഡന്റ് പി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും.ശാഖാ പ്രസിഡന്റ് വി.സത്യൻ, മുൻശാഖാ പ്രസിഡന്റ് കെ.കെ.ഷാജി തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ഗീതാ രമേശ് മണീടിന്റെ ഗുരുദേവ പ്രഭാഷണം. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.