വിജയപുരം: ഒരു നൂറ്റാണ്ടോളം പരാധീനതകളുടെ നടുവിലായിരുന്ന വടവാതൂർ ഗവ.ഹൈസ്കൂളിന് ഇരുനിലകെട്ടിടം ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്ത് 86 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. നിർമ്മാണ ജോലികളും ആരംഭിച്ചു. കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ച് ഏത് നിമിഷവും നിലംപതിക്കാറായ കെട്ടിടത്തിൽ ഭീതിയോടെയായിരുന്നു ഇതുവരെ വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നത്. ശക്തമായ മഴയിൽ സ്‌കൂളിനകം വെള്ളക്കെട്ടാകും. ടോയ്‌ലെറ്റുകളാകട്ടെ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ നിലയിലായിരുന്നു. അപകടാവസ്ഥയിലായ കെട്ടിടത്തിലേക്ക് കാലവർഷത്തിൽ കുട്ടികളെ പറഞ്ഞയക്കാൻ രക്ഷിതാക്കൾക്ക് ഭയമായിരുന്നു. സാധാരണ കുടുംബത്തിലെ 140 കുട്ടികളാണ് ഇവിടെയുള്ളത്. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയമാണ് സ്കൂൾ നേടുന്നത്.
ആധുനിക സൗകര്യങ്ങൾ
സ്‌മാർട്ട് ക്ലാസ് റൂം
ഓഡിറ്റോറിയം
ലൈബ്രറി
വിശാലമായ കളിസ്ഥലം
ഗേൾഫ്റണ്ട്‌ലി ടോയ്‌ലറ്റ്
കമ്പ്യൂട്ടർ ലാബുകൾ
'' മതിയായ സൗകര്യങ്ങളില്ലാത്തതിന്റെ പേരിൽ ഓരോ വർഷവും കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. പുതിയ കെട്ടിടം പൂർത്തിയാകുമ്പോൾ മറ്റ് സ്വകാര്യ സ്‌കൂളുകളിൽ കിട്ടുന്നതിനേക്കാൾ മികച്ച സൗകര്യങ്ങൾ ഇവിടെ ഒരുക്കും. നിലിവിലുള്ള ഫണ്ട് സ്‌കൂളിന്റെ പൂർത്തീകരണത്തിന് തികയാതെ വന്നാൽ ആസ്‌തിവികസന ഫണ്ടിൽ നിന്നു തുക അനുവദിക്കാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉറപ്പ് നൽകിയിട്ടുണ്ട്.
ലിസമ്മ ബേബി (ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ)