കോട്ടയം: ഗുരുധർമ പ്രചരണസഭയും വിരിപ്പുകാല അന്തർദേശീയ പഠനകേന്ദ്രവും സംയുക്തമായി നവംബർ 9 മുതൽ 11വരെ വിരിപ്പുകാല ശ്രീനാരായണ കൺവെൻഷൻ സംഘടിപ്പിക്കാൻ സഭ ജില്ലാ സമിതി യോഗം തീരുമാനിച്ചു. സന്യാസി ശ്രേഷ്ഠർ അടക്കമുള്ളവർ ചടങ്ങിൽ പങ്കാളികളാകും. സ്വാഗത സംഘം ഭാരവാഹികളായി കെ.കെ.സരളപ്പൻ (ചെയർമാൻ),എം.കെ.പൊന്നപ്പൻ (ജനറൽ കൺവീനർ), പി.എൻ.സുകുമാരൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. യോഗം പി.ആർ.ഒ ഇ.എം.സോമനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുമ്പുറം, സി.കെ.വിശ്വം, ഷൈലജാ പൊന്നപ്പൻ എന്നിവർ സംസാരിച്ചു.