mg-uni
mg uni

പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.എസ്‌സി ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2016 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2014-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 14 ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 29 വരെയും 500 രൂപ പിഴയോടെ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ 31 വരെയും നൽകാം.


എംകോം സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ എം.കോം (സി.എസ്.എസ്.) ജൂൺ 2017 പരീക്ഷയുടെ സൂക്ഷ്മപരിശോധന 30, 31, നവംബർ ഒന്ന് തീയതികളിൽ നടത്തും. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ അന്നേ ദിവസം സർവകലാശാലയിലെ സിൽവർ ജൂബിലി പരീക്ഷാഭവനിലെ 226-ാം നമ്പർ മുറിയിൽ തിരിച്ചറിയൽ കാർഡ്/ഹാൾ ടിക്കറ്റ് എന്നിവയുമായി എത്തണം.


അപേക്ഷ തീയതി
മൂന്നാം സെമസ്റ്റർ എം.എ., എം.എസ്‌സി., എംകോം., എം.സി.ജെ., എം.എസ്.ഡബ്ല്യു., എം.ടി.എ., എം.ടി.ടി.എം. (സി.എസ്.എസ്.) (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് നവംബർ രണ്ടു മുതൽ ഒൻപതു വരെ ഓൺലൈനായി അപേക്ഷിക്കാം. ഇ പേയ്‌മെന്റ് മുഖേനയാണ് ഫീസടയ്‌ക്കേണ്ടത്. 500 രൂപ പിഴയോടെ നവംബർ 12 മുതൽ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ നവംബർ 16 മുതൽ 21 വരെയും അപേക്ഷ നൽകാം. റഗുലർ വിദ്യാർത്ഥികൾ കോളേജ് മുഖേന ഓൺലൈനായി ഫീസടയ്ക്കണം. റഗുലർ വിദ്യാർഥികൾ സെമസ്റ്ററൊന്നിന് 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ (പരമാവധി 200 രൂപ) വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനു പുറമേ അടയ്ക്കണം.
സപ്ലിമെന്ററി പരീക്ഷയ്ക്ക് (2014, 2015, 2016 അഡ്മിഷൻ/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) ഓൺലൈനായി ഫീസടച്ചശേഷം അപേക്ഷ സർവകലാശാലയിൽ നേരിട്ട് നൽകണം. പിഴയില്ലാതെ നവംബർ ഒൻപത് വരെയും 500 രൂപ പിഴയോടെ നവംബർ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ നവംബർ 21 വരെയും അപേക്ഷിക്കാം.


പരീക്ഷ മാറ്റി
31 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.ബി.സി.എസ്. 2017 അഡ്മിഷൻ റഗുലർ/സി.ബി.സി.എസ്.എസ്. 2012 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 14 മുതൽ ആരംഭിക്കും.