എരുമേലി: കുമാർ ജുവല്ലറി ഉടമയായിരുന്ന കൊരട്ടി കണ്ടത്തിൽ കെ.എൻ. ഗോപാലൻ ആചാരി (കൊച്ചൂട്ടി-85) നിര്യാതനായി. ഭാര്യ: ലീലാമ്മ കുറുവാമൂഴി ഇലന്തുശേരിൽ കുടുംബാംഗം. മക്കൾ: സജികുമാർ (പി.ഡബ്ല്യു.ഡി. എൻജിനിയർ, പാമ്പാടി.), ബിജുകുമാർ (ദുബായ്), അഞ്ജന (അദ്ധ്യാപിക, എ.കെ.കെ.ആർ. ഹയർ സെക്കൻഡറി സ്‌കൂൾ, ചേലന്നൂർ, കോഴിക്കോട്). മരുമക്കൾ: സൂര്യ (ഹോമിയോ ഡോക്ടർ, തെങ്ങണ), ഹിമ (കൊല്ലം), ബിജു (യൂണിറ്റി സ്റ്റുഡിയോ, കോഴിക്കോട്). സംസ്കാരം നടത്തി.