മുണ്ടക്കയം: ശിവഗിരിയിൽ നടക്കുന്ന മഹായതി പൂജയിൽ 29 ന് ഹൈറേഞ്ച് യൂണിയനിൽ നിന്നു 3500 പേരെ പങ്കെടുപ്പിക്കും. മുഴുവൻ പേർക്കും യൂണിയനിൽ നിന്ന് പ്രസാദ വിതരണം നടത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി.ജീരാജ്, യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേൽ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ സി.എൻ മോഹനൻ, എ.കെ രാജപ്പൻ, പി.കെ സാബുകുമാർ, അനിൽ കെ.കുമാർ, എം.എ. ഷിനു പനയ്ക്കച്ചിറ തുടങ്ങിയവർ സംസാരിച്ചു.