കോട്ടയം: ഗുരുധർമ പ്രചരണ സഭയുടെ പടിഞ്ഞാറ്, കിഴക്ക്, മദ്ധ്യമേഖലാ കൺവെൻഷനുകൾ സമാപിച്ചു. വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിലേത് വിരുപ്പുകാലാ കേന്ദ്രത്തിലും ചങ്ങനാശേരി, പുതുപ്പള്ളി , കോട്ടയം മണ്ഡലങ്ങളിലേത് തിരുനക്കരയിലും പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലേത് പിണ്ണാക്കനാട് പ്രാർത്ഥനാ മന്ദിരത്തിലും നടന്നു. യോഗങ്ങളിൽ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകമാരൻ വാകത്താനം, രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ, പി.ആർ.ഒ ഇ.എം.സോമനാഥൻ, കേന്ദ്രസമിതിയംഗം കെ.കെ.സരളപ്പൻ, ഉപദേശക സമിതി ഉപാദ്ധ്യക്ഷൻ ആർ.സലിം കുമാർ, ജനറൽ കൺവീനർ ബിജു വാസ് തുടങ്ങിയവർ പ്രസംഗിച്ചു.