പൊൻകുന്നം: വനിത വികസന കോർപ്പറേഷൻ വഴി തൊഴിൽ വായ്പ അനുവദിക്കണമെന്ന് കേരള ആർട്ടിസാൻസ് മഹിളാസംഘം കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ കെ.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ ലീലാമണി അദ്ധ്യക്ഷത വഹിച്ചു. ശാന്താ നമ്പീശൻ, തമ്പി ചന്ദ്രൻ, സുമതി അമ്മാൾ, ഓമന, ബിന്ദു എന്നിവർ പ്രസംഗിച്ചു. ജില്ലാപ്രസിഡന്റായി ലീലാമണി(മുണ്ടക്കയം), സെക്രട്ടറിയായി കെ.എ.സുമതി അമ്മാൾ എന്നിവരെ തിരഞ്ഞെടുത്തു.