മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി ആൻഡ് ലേണിംഗ് ഡിസെബിലിറ്റി 2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 12 മുതൽ 16 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ഒന്നാം സെമസ്റ്റർ ബി.എസ്‌സി സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ 29, 30, 31 തീയതികളിൽ തിരിച്ചറിയൽ രേഖ സഹിതം എത്തണം.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 29ന് സർവകലാശാലയിലെ സിൽവർ ജൂബിലി പരീക്ഷാഭവനിലെ റൂം നമ്പർ 223ൽ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റും സഹിതം എത്തണം.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.സ്., ബി.പി.ഇ. സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 7 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എഡ്. (ഒരു വർഷം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 8വരെ അപേക്ഷിക്കാം.