വൈക്കം : ഹരിത റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വനിതാവേദി രൂപീകരിച്ചു. ഭാരവാഹികളായി പ്രസന്ന മോഹനൻ (പ്രസിഡന്റ്), ബീന രാധാകൃഷ്ണൻ ( വൈസ് പ്രസിഡന്റ് ), അഞ്ചു ദീപേഷ് (സെക്രട്ടറി), സീമ പ്രതാപൻ (ജോ.സെക്രട്ടറി), കലാ ഹർഷൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ചന്ദ്രബാബു എടാടൻ, സെക്രട്ടറി പി.എം.സന്തോഷ് കുമാർ,അംബിക ദിലീപ് തുടങ്ങിയവർ സംസാരിച്ചു.