കോട്ടയം : കേരള ജനതയെ ബോധപൂർവം വർഗീയ സംഘർഷത്തിലേക്ക് തള്ളിവിടുന്ന മുഖ്യമന്ത്രിയുടെ കൊടും ക്രൂരതയാണ് അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു .
വിശ്വാസികളെ പല തട്ടുകളിലാക്കി മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈക്കത്ത് സംഘടിപ്പിച്ച രാജീവ് സത് ഭാവന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഡി സി സി പ്രസിഡൻറ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു . കുര്യൻ ജോയ് ,ടോമി കല്ലാനി ,ലതികാ സുഭാഷ് ,പി എ സലിം ,ഫിലിപ്പ് ജോസഫ് ,നാട്ടകം സുരേഷ് ,സണ്ണി പാമ്പാടി ,അക്കരപ്പാടം ശശി ,പി ,വി വി സത്യൻ , ,മോഹൻ ഡി ബാബു ,പി വി പ്രസാദ് , ,ജി .ഗോപകുമാർ ,ബിജു പുന്നന്താനം തുടങ്ങിയവർ പ്രസംഗിച്ചു .