കോട്ടയം: കുമാരനല്ലൂർ നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവം 30 ന് ആരംഭിച്ച് വിവിധ ചടങ്ങുകളോടെ നവംബർ 1 ന് സമാപിക്കും. 30 ന് പുലർച്ചെ 5 ന് കാവുണർത്തൽ. 6 ന് ഗണപതിഹോമം, 7 മുതൽ തിരുനാമാർച്ചന, 9 ന് നാരായണീയ പാരായണം, രാത്രി 7.15 ന് ചെണ്ടമേളം,7.45 ന് ഡാൻസ്. 8.30 മുതൽ കീബോർഡ് ഫ്യൂഷൻ. 31 ന് രാവിലെ 6 ന് പൂയ്യം തൊഴീൽ. 7.30 മുതൽ സംഗീതക്കച്ചേരി. ഉച്ചയ്ക്ക് 12 ന് മഹാപ്രസാദമൂട്ടിനുള്ള കറിക്കരിയൽ സമാരംഭം. വൈകിട്ട് 6 ന് ഭജന. 7.30 ന് വിൽപാട്ട്. 9 ന് കോട്ടയം സുരേഷ് നയിക്കുന്ന ഭക്തിഗാനമേള. 1ന് രാവിലെ 6.30 മുതൽ ഹരികഥ. 9 മുതൽ പാലഭിഷേകം, കലശാഭിഷേകം, മഹാനിവേദ്യം, നൂറും പാലും തർപ്പണം.12 മുതൽ പ്രസാദമൂട്ട്. 6 ന് ദീപാരാധന, ദീപക്കാഴ്‌ച, വലിയ കാണിക്ക, താലപ്പൊലി. 6.30 മുതൽ നാമമൃതനാമരസം. 8.30 മുതൽ മഴവില്ല, നാടൻപാട്ടും, ദൃശ്യാവിഷ്‌ക്കാരവും.