ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഗവ.ഫാർമസി കോളേജിലെ ഇരുപതോളം വിദ്യാർത്ഥിനികളെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥികൾ ചികിത്സ തേടുന്നത്. ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഫോസ്റ്റലിലെ മോശമായ ഭക്ഷണമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എസ്.എം.ഇ വിദ്യാർത്ഥികൾക്കാണ് മുൻപ് ഭക്ഷ്യവിഷബാധയേറ്റത്.