കോട്ടയം: വാഴപ്പള്ളി പഞ്ചായത്ത് സംയോജിത മാതൃ ശിശുവികസന പദ്ധതിയുടെ ഭാഗമായി പോഷകാഹാര വാരാചരണത്തോടനുബന്ധിച്ച് ഭക്ഷ്യമേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോസമ്മ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ശ്യാമള പൊന്നപ്പൻ, ബീന ടോംസൺ,തോമസ് മാത്യു, പി.എസ്. ഷാജഹാൻ, സണ്ണി ചങ്ങങ്കരി, ലാലിമ്മ ടോമി, മിനി വിജയകുമാർ, ജോസഫ് ആന്റണി, റോസമ്മ ജോർജ്, ലിസമ്മ ജോർജ്, സാറാമ്മ സാബു എന്നിവർ പ്രസംഗിച്ചു.