കോട്ടയം: മഴമാറി മാനം തെളിഞ്ഞതോടെ നഗരത്തിലെ പ്രധാന ഇടറോഡുകളിലെ ടാറിംഗ് ആരംഭിച്ചു. നഗരത്തിലെ പ്രധാന റോഡുകളെല്ലാം തകർന്നു കിടക്കുന്നതായി നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. രണ്ടുകോടി രൂപയാണ് റോഡ് നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് മാറ്റി വച്ചിരിക്കുന്നത്. ലോഗോസ് ജംഗ്ഷനിലെ ടാറിംഗാണ് ആരംഭിച്ചത്. ഇവിടെ റോഡ് ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു. ലോഗോസ് ജംഗ്ഷനിൽ പൊലീസ് ഐലൻഡിനു സമീപത്തും, ഗുഡ്ഷെപ്പേർ‌ഡ് റോഡിലേയ്ക്ക് തിരിയുന്ന ഭാഗത്തും റോഡ് തകർന്ന് കിടക്കുകയാണ്. നഗരത്തിലെ പ്രധാന റോഡുകളിൽ 21 പോയിന്റുകളാണ് തകർന്നു കിടക്കുന്നതായി പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.