sathya

വൈക്കം: വൈക്കം സത്യാഗ്രഹ സ്മാരകം അറ്റകുറ്റപണി നടത്തി മുഖം മിനുക്കി. ചോർച്ച പരിഹരിക്കാൻ കേടായ സീലിംഗ് മാറ്റി പുതിയ റുഫിംഗ് തീർത്തു. തകരാറിലായ സാനിറ്ററി ഇനങ്ങൾ മാറ്റി പകരം പുതിയവ സ്ഥാപിച്ചു.പെയിന്റിംഗ് ജോലികളും പൂർത്തിയായി. വൈക്കം നഗരസഭ പ്ലാൻഫണ്ടിൽപ്പെടുത്തി 25 ലക്ഷം രൂപ വിനിയോഗിച്ച് സ്മാരക സമുച്ചയത്തിന്റെ അറ്റകുറ്റപണികൾ നടത്തിയത്. പുതിയ തലമുറയ്ക്ക് സത്യാഗ്രഹ സമരത്തെക്കുറിച്ച് അവബോധം നൽകാനായി പുരാരേഖ വകുപ്പ്‌ സത്യാഗ്രഹ സ്മാരകത്തിൽ മ്യൂസിയം നിർമ്മിക്കുന്നുണ്ട്. ഗാന്ധിജി ഉൾപ്പടെയുള്ള മഹാത്മാക്കൾ വൈക്കത്തിന്റെ മണ്ണിൽ വന്നിറങ്ങിയ പഴയ ബോട്ടുജെട്ടിയുംചരിത്രസ്മാരകമായി പുനർനിർമ്മിക്കും. സത്യാഗ്രഹ മ്യൂസിയത്തിനും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി ഒന്നരക്കോടി രൂപയാണ് പുരാരേഖ വകുപ്പ് വിനിയോഗിക്കുന്നത്.