പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ ഡോക്യുമെന്റേഷൻ (2016 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2009 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 21 മുതൽ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ നവംബർ ഒന്നു വരെയും 500 രൂപ പിഴയോടെ രണ്ടു വരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും.
നാലാം സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്‌കീം 2016 അഡ്മിഷൻ റഗുലർ), പഴയ സ്‌കീം (2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 22 മുതൽ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ നവംബർ ഒന്നു വരെയും 500 രൂപ പിഴയോടെ രണ്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്‌കീം 2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി), പഴയ സ്‌കീം (2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 14 മുതൽ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ നവംബർ ഒന്നു വരെയും 500 രൂപ പിഴയോടെ രണ്ടു വരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും.
ആറാം സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ ബയോകെമിസ്ട്രി (2015 അഡ്മിഷൻ റഗുലർ, 2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ നവംബർ അഞ്ചു വരെയും 500 രൂപ പിഴയോടെ ഏഴു വരെയും 1000 രൂപ സൂപ്പർഫൈനോടെ ഒൻപതു വരെയും സ്വീകരിക്കും.
നാലാം സെമസ്റ്റർ ബി.വോക് (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ ഒൻപതു മുതൽ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ നവംബർ ഒന്നു വരെയും 500 രൂപ പിഴയോടെ രണ്ടു വരെയും 1000 രൂപ സൂപ്പർഫൈനോടെ മൂന്നു വരെയും സ്വീകരിക്കും.
പുതുക്കിയ പരീക്ഷാ തീയതി
ഒക്‌ടോബർ 31ന് സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 അഡ്മിഷൻ സി.ബി.സി.എസ്. റഗുലർ/20122016 അഡ്മിഷൻ സി.ബി.സി.എസ്.എസ്. ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 14ന് നടക്കും.
ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്.എസ്. പ്രൈവറ്റ് രജിസ്‌ട്രേഷൻ, 2012 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 14 മുതൽ ആരംഭിക്കും.
ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. പ്രൈവറ്റ് രജിസ്‌ട്രേഷൻ 2017 അഡ്മിഷൻ) പരീക്ഷകൾ നവംബർ 14 മുതൽ ആരംഭിക്കും.
പരീക്ഷാഫലം
2018 മാർച്ചിൽ എറണാകുളം ഗവ. ലോ കോളേജ്, തൊടുപുഴ അൽഅസ്ഹർ കോളേജ്, കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എൽ എൽ.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 12 വരെ അപേക്ഷിക്കാം.
ഒന്ന്, രണ്ട്, നാല് സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി (പുതിയ സ്‌കീം, പഴയ സ്‌കീം, മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 14 വരെ അപേക്ഷിക്കാം.
കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ്
രണ്ടാം സെമസ്റ്റർ പി.ജി., രണ്ടും അഞ്ചും സെമസ്റ്റർ യു.ജി. പരീക്ഷകളുടെയും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ നവംബർ രണ്ടു മുതൽ 12 വരെ നടക്കും. ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, ചീഫ് എന്നീ ചുമതലകളുള്ള അദ്ധ്യാപകർ നവംബർ ഒന്നു മുതലും അഡീഷണൽ എക്‌സാമിനറുടെ ചുമതല നൽകിയിട്ടുള്ള അധ്യാപകർ നവംബർ രണ്ടു മുതലും അതത് മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാകണം.
സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ്
സർവകലാശാലയിലെ അന്തർ സർവകലാശാല ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ (ഐ.യു.സി.എസ്.) സയന്റിഫിക് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരം cic@mgu.ac.in ൽ.
റിസർച്ച് ഫെലോ, റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസിലെ പ്രോജക്ടിൽ റിസർച്ച് ഫെലോ, റിസർച്ച് അസിസ്റ്റന്റ് എന്നീ താത്ക്കാലിക ഒഴിവുണ്ട്. റിസർച്ച് ഫെലോയ്ക്ക് ഫസ്റ്റ് ക്ലാസോടുകൂടിയ എം.എസ്‌സി. കെമിസ്ട്രി/ തത്തുല്യമാണ് യോഗ്യത. എച്ച്.പി.എൽ.സി./എം.എസ്. പ്രവൃത്തിപരിചയം അഭികാമ്യം. മാസം 22000 രൂപയാണ് പ്രതിഫലം. എം.എസ്‌സി. കെമിസ്ട്രിയാണ് റിസർച്ച് അസിസ്റ്റന്റിന്റെ യോഗ്യത. മാസം 19000 രൂപയാണ് പ്രതിഫലം. വിശദമായ ബയോഡാറ്റ മൂന്ന് ആഴ്ചയ്ക്കുള്ളിൽ 'പ്രൊഫ. സി.ടി. അരവിന്ദകുമാർ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസ്, മഹാത്മാ ഗാന്ധി സർവകലാശാല, കോട്ടയം, പിൻ 686 560' എന്ന വിലാസത്തിലോ www.mgu.ac.inഎന്ന ഇ മെയിലിലോ സമർപ്പിക്കണം.