കോട്ടയം: കെവിൻ വധക്കേസ് വിചാരണ വേഗത്തിലാക്കണമെന്ന ഹർജിയിൽ നവംബർ ഏഴിന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി പറയും. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിഭാഗം വാദത്തെ എതിർത്തു. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.സി.എസ്. അജയനാണ് ഹർജി നൽകിയത്.