jos-k-mani

വൈക്കം: വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിച്ചുകൊണ്ട് മതേതരത്വ മൂല്യങ്ങൾ ഉയർത്തിപിടിക്കും വിധം സംസ്ഥാന സർക്കാർ മാറണമെന്ന്‌ ജോസ് കെ.മാണി എം.പി പറഞ്ഞു.
സമാധാന അന്തരീക്ഷം തകർക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു.കേരളകോൺഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ്‌ പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ,ജോസഫ് തര്യൻ മാത്യൂസ്, എബ്രഹാം പഴയകടവൻ, സിറിൾജോസഫ്, ബിജു പറപ്പള്ളി, ആന്റണി കളമ്പുകാടൻ,ജോയി ചെറുപുഷ്പം, കെ. എസ്. ബിജുമോൻ, സെബാസ്​റ്റ്യൻ ആന്റണി, ലൂക്ക് മാത്യു, വി. എം.തോമസ് എന്നിവർ പ്രസംഗിച്ചു.