വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്, ഇന്ത്യൻ ദന്തൽ അസോസിയേഷൻ തൃപ്പൂണിത്തുറ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ പടിഞ്ഞാറേക്കര ഗവ. യു. പി. സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ദന്ത പരിശോധനക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി.
റോട്ടറി ക്ലബ് പ്രസിഡന്റ് പി. ജി. പ്രസാദ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് എം. ജി. സുനിത അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി എൻ. കെ. സെബാസ്റ്റ്യൻ, സന്ദീപ് വേണുഗോപാൽ, ഡോക്ടർമാരായ ജെയ്‌സൺ, സജി, അനൂപ്, ശ്രീജിത, അദ്ധ്യാപകരായ അനിത ഡി. നായർ, അജി മാത്യു, എൽസി ജോസഫ് എന്നിവർ പ്രസംഗിച്ചു.