മേഴ്‌സി ചാൻസ് പരീക്ഷ
ബിരുദ, ബിരുദാനന്തര ബിരുദകോഴ്‌സുകൾക്കുള്ള പ്രത്യേകമേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. എൽ എൽ.ബി. (ത്രിവത്സരം/പഞ്ചവത്സരം 1983 1997 അഡ്മിഷൻ, 1998, 1999 അഡ്മിഷൻ), എസ്.ഐ.എൽ.ടി. ത്രിവത്സരം (1991, 1992 വാർഷിക സ്‌കീം അഡ്മിഷൻ, 1993 സെമസ്റ്റർ അഡ്മിഷൻ, 1994, 1995 ഈവനിംഗ് ബാച്ച് അഡ്മിഷൻ), എസ്.ഐ.എൽ.ടി. പഞ്ചവത്സരം (1994, 1995 അഡ്മിഷൻ മുതൽ) എന്നിവയ്ക്ക് കൂടി മേഴ്‌സി ചാൻസ് അനുവദിച്ചു. പിഴയില്ലാതെ ഡിസംബർ 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പർ ഫൈനോടെ ഡിസംബർ 22 വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ 5000 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം.
പരീക്ഷാഫലം
അഞ്ചും ആറും സെമസ്റ്റർ ബി.വോക് (ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഒഴികെ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 15 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ഫിൽ സ്‌പെഷൽ എജ്യൂക്കേഷൻ ആൻഡ് റിഹാബിലിറ്റേഷൻ സയൻസസ് സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡിസാസ്റ്റർ മാനേജ്‌മെന്റ്‌കോഴ്‌സ്
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽതോട്ടിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ലാ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ സമർപ്പിച്ചവർ നവംബർ ഒന്നിന് രാവിലെ 11ന് രേഖകളുമായി വകുപ്പുമേധാവി മുമ്പാകെ എത്തണം.