കെഴുവംകുളം: ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തിൽ നവംബർ 4 മുതൽ 11വരെ ഭാഗവതസപ്താഹയജ്ഞം നടക്കും. ഇരിങ്ങാലക്കുട കാവനാട് രാമൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 4ന് വൈകിട്ട് തന്ത്രി മുണ്ടക്കൊടി വിഷ്ണുനമ്പൂതിരി യജ്ഞത്തിന് തിരിതെളിക്കം. ചലച്ചിത്രസംവിധായകൻ അലി അക്ബർ അനുഗ്രഹപ്രഭാഷണം നടത്തും. ദിവസവും പ്രഭാഷണങ്ങൾ, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവ നടക്കും.