അയ്മനം: അയ്മനം ദയ സാംസ്കാരിക സമതിയുടെ 9-ാമത് എൻ. എൻ. പിള്ള സാംസ്കാരിക പുരസ്കാരം ചലച്ചിത്ര നടൻ ഇന്ദ്രൻസിന്. 25000 രുപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 14ന് കുടയംപടി എസ്. എൻ. ഡി. പി ഹാളിൽ എൻ. എൻ. പിള്ള അനുസ്മരണ സാംസ്കാരിക സന്ധ്യയിൽ വൈക്കം വിശ്വൻ പുരസ്ക്കാരം സമ്മാനിക്കും. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധ‌ർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും.