കോട്ടയം: പയ്യപ്പാടി ജിസാറ്റിൽ 'മെസ്ട്രി 2018' എന്ന പേരിൽ സിവിൽ ടെക്‌നോ ഫെസ്റ്റ് ഇന്ന് നടത്തും. സർവേ ഹണ്ട്, ബോബ് ദി ബിൽഡർ, ഡ്രീം ഡ്രാംഫ്റ്റർ , ബാറ്റിൽ ഗ്രൗണ്ട് തുടങ്ങി വിവിധതരം നൂതന സാങ്കേതിക ഗെയിമുകൾ സംഘടിപ്പിക്കും. വിവിധതരം ബിൽഡിംഗ് വിസ്മയങ്ങളുടെ മോഡൽ എക്‌സ്‌പോയുമുണ്ട്. ഉദ്ഘാടനം പ്രൊഫ. ഷിബു കൃഷ്ണൻ നിർവഹിക്കും. തുടർന്ന് 'സസ്റ്റയിനബിൾ ഡവലപ്പ്‌മെന്റ് ആന്റ് കൺസ്ട്രഷൻ സെക്ടർ-റോഡ് എഹെഡ്' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.