മണർകാട്: കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഇന്ന് രാവിലെ 11ന് മണർകാട് റൂട്ടിൽ എരുമപ്പെട്ടിയിലാണ് അപകടം. മണർകാട് സ്വദേശി ഡിറ്റോയ്ക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഓട്ടോയെ 10മീറ്ററോളം വലിച്ചു കൊണ്ടുപോയി. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കുകളില്ല.