sagadakasamithy

വൈക്കം : ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികദിനമായ 12ന് ജോയിന്റ് കൗൺസിലിന്റെ സാംസ്കാരിക വിഭാഗമായ നന്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ''നവോത്ഥാന ചരിത്ര സ്മൃതി സംഗമം'' സംഘടിപ്പിക്കും. സംഗമം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപീകരണ യോഗം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. നന്മ സാംസ്കാരികവേദി സംസ്ഥാന കൺവീനർ ജയചന്ദ്രൻ കല്ലിംങ്കൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പ്രദീപ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ആർ.രഘുദാസ് തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി രക്ഷാധികാരികളായി സി.കെ.ശശിധരൻ, സി.കെ.ആശ എം.എൽ.എ, ടി.എൻ.രമേശൻ, പി.സുഗതൻ, ആർ.സുശീലൻ എന്നിവരേയും ചെയർമാൻ എം.ഡി.ബാബുരാജ്, ജനറൽ കൺവീനർ ആർ.സുരേഷ് എന്നിവരടങ്ങിയ 101 അംഗ സംഘാടകസമിതിയെ യോഗം തിരഞ്ഞെടുത്തു.