വൈക്കം : അഖില കേരള ധീവരസഭ 17-ാമത് കോട്ടയം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി സീതാറാം വൈക്കം ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 10ന് ജില്ലാ പ്രസിഡന്റ് കെ.വി.മനോഹരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരൻ, എൻ.ആർ.ഷാജി, ശിവദാസ് നാരായണൻ, പി.എൻ.രഘു, കെ.സജീവൻ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മഹിളാ സമ്മേളനം ധീവര മഹിളാസഭ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയൻ ഉദ്ഘാടനം ചെയ്യും. മഹിളാ നാരായണൻ അദ്ധ്യക്ഷത വഹിക്കും. വൈക്കം നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ.വി.വി.സത്യൻ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.വി.മനോഹരൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ പി.ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് തിരഞ്ഞെടുപ്പ് നടക്കും.