mg-uni
mg uni

പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ ബി.ആർക് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2011 2015 അഡ്മിഷൻ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ ബി.ആർക്. (2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2011 2014 അഡ്മിഷൻ സപ്ലിമെന്ററി), ഒൻപതാം സെമസ്റ്റർ ബി.ആർക്. (2014 അഡ്മിഷൻ റഗുലർ, 2011 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 28ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 14 വരെയും, 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.


പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എസ്‌സി. (സൈക്കോളജി സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നും നാലും സെമസ്റ്റർ എം.എസ്‌സി (ഇ.എസ്.എം. ആന്റ് ഇ.എസ്. ആന്റ് ഡി.എം.) എൻവയോൺമെന്റൽ ആന്റ് അറ്റ്‌മോസ്‌ഫെറിക് സയൻസസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാംവർഷ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി (20082015 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.


എം.എ. ഹിന്ദി: അന്തിമ സ്ഥാനപട്ടിക

നാലാം സെമസ്റ്റർ എം.എ. ഹിന്ദി (സി.എസ്.എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപ്പട്ടിക പ്രസിദ്ധീകരിച്ചു. ചങ്ങനാശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിലെ എസ്. പ്രസാര, ആരതി സി. രഘുനാഥ്, പാലാ സെന്റ് തോമസ് കോളേജിലെ എം. ജിതമോൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.