കോട്ടയം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ പ്രസിഡന്റായി അഡ്വ. കെ. കെ. നീലകണ്ഠക്കുറുപ്പിനെയും സെക്രട്ടറിയായി പി. എ ഗോപിദാസിനെയും തിരഞ്ഞെടുത്തു. കെ.എ. നാരായണൻ (രക്ഷാധികാരി), പി. പി. തങ്കമ്മ, ആനിക്കാട് ഗോപിനാഥ് (വൈസ് പ്രസിഡന്റുമാർ), ടി. കെ. അശോകൻ, കെ. രാമകൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), കെ ഗോപാലപിള്ള (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ജില്ലാ കൺവെൻഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എൻ. കെ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.