photo

കോട്ടയം :കുടുംബശ്രീ വിമൻ കൺസ്ട്രക്ഷൻ ഗ്രൂപ്പ് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വാളകത്ത് വീട് നിർമാണം ആരംഭിച്ചു. സ്ത്രീകൾക്ക് നിർമാണ മേഖലയിൽ പ്രാവീണ്യം നേടി തൊഴിൽ മേഖലയിലേക്ക് എത്തുവാൻ സഹായിക്കുന്ന പദ്ധതിയാണിത്.
വീട് നിർമാണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ .പ്രേംജി ഉദ്ഘാടനം ചെയ്‌തു. സി.ഡി.എസ് ചെയർപേഴ്‌സൺ റോസമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ലേഖ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോഷി ജോഷ്വ, ബ്ലോക്ക് മെമ്പർ സജീവൻ ഗോപാലൻ വാർഡ് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ, ഷേർലി സെബാസ്റ്റ്യൻ, ജോയ് ജോസഫ്, ഷേർലി സാമുവൽ അസി.ജില്ലാ മിഷൻ കോർഡിനേറ്റർ ബിനോയ് കെ ജോസഫ് എന്നിവർ സംസാരിച്ചു.
53 ദിവസം കൊണ്ട് കുടുംബശ്രീ വനിതകൾ വീട് നിർമാണം പൂർത്തിയാക്കും.വാളകത്ത് കോട്ടത്തിൽ പുത്തൻപുരയിൽ ഓനച്ചൻ ഔസേപ്പിന്റെ വീടിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്.