ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ്, ശ്രീനാരായണ സ്മാരക ട്രസ്റ്റ് ചെയർമാൻ, ശ്രീനാരായണ ബാങ്കേഴ്‌സ് പ്രസിഡന്റ്, ശ്രീനാരായണ സ്മാരക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളജ് മാനേജർ, ബി.ഡി.ജെ.എസ് താലൂക്ക് പ്രസിഡന്റ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കെ.വി.ശശികുമാറിന്റെ രണ്ടാം ചരമ വർഷിക അനുസ്മരണ സമ്മേളനവും ഗുരുവന്ദനം അവാർഡ് വിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ശശികുമാറിന്റെ പേരിൽ യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള ഗുരുവന്ദനം അവാർഡ് പാലാത്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബേബിച്ചൻ പാലാത്രയ്ക്ക് ഡോ.എൻ.ജയരാജ് എം.എൽ.എ നൽകി. സി.എഫ്.തോമസ് എം.എൽ.എ, സ്വാമി ധർമ്മ ചൈതന്യ എന്നിവർ മുഖ്യപ്രസംഗം നടത്തി. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എ.ജി.തങ്കപ്പൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ, മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സി.ഡി.സന്തോഷ് ചെറാക്കുളം, എരുമേലി യൂണിയൻ സെക്രട്ടറി ശ്രീപാദം ശ്രീകുമാർ, തിരുവല്ല യൂണിയൻ കൺവീനർ അനിൽ ഉഴത്തിൽ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ എൻ.നടേശൻ, എം.ജി.ചന്ദ്രമോഹനൻ, യൂണിയൻ സെക്രട്ടറി പി.എം.ചന്ദ്രൻ, ദേശാഭിമാനി കോട്ടയം മാനേജർ എം.ടി.ജോസഫ്, ഡി.സി.സി അംഗം പി.എച്ച്.നാസർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.ബി.ബിനു, തുടങ്ങിയവർ സംസാരിച്ചു.