nss

വൈക്കം: നായർ സർവ്വീസ് സൊസൈറ്റിയുടെ 104 -ാമത് പതാക ദിനം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെയും 97 കരയോഗങ്ങളുടെയും നേതൃത്വത്തിൽ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ഡോ.സി.ആർ. വിനോദ് കുമാർ പതാക ഉയർത്തി. തുടർന്ന് പ്രതിജ്ഞ പുതുക്കി. വൈസ് പ്രസിഡന്റ് എസ്. മധു, യൂണിയൻ സെക്രട്ടറി കെ.വി. വേണുഗോപാൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ജി. ബാലചന്ദ്രൻ, എം. ഗോപാലകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.താലൂക്കിലെ 97 കരയോഗങ്ങളിലും പതാക ദിനം ആചരിച്ചു.