വൃക്കയുടെ അണുരോഗബാധയ്ക്ക് പൈലോനെ ഫ്രൈറ്റിസ് എന്നു പറയുന്നു. ഈകോളി ബാക്ടീരിയയാണ് സാധാരണയായി ഇത്തരം രോഗാണുബാധ ഉണ്ടാക്കുന്നത്.
രക്തം വഴിയോ മൂത്രനാളിയിൽ കൂടി മുകളിലേക്ക് പടർന്നോ ആണ് ഇത്തരം രോഗാണുബാധ ഉണ്ടാകുന്നത്.
ജന്മനാ തകരാറുകൾ ഉള്ള വൃക്ക, പ്രമേഹം മൂലമുണ്ടാകുന്ന പാപിലറി നെക്രോസിസ്, പ്രമേഹം മുതലായവയാണ് ഇത്തരം രോഗാണുബാധയ്ക്ക് കാരണക്കാർ. വിറയലോടകൂടിയ പനി, ഇടുപ്പിൽ വേദന, മൂത്രത്തിൽ പഴുപ്പും രക്തവും കാണുക മുതലായവയാണ് രോഗലക്ഷണങ്ങൾ.
കുട്ടികളിൽ വൃക്കയ്ക്ക് രോഗാണുബാധ ഉണ്ടായാൽ വൃക്കയിൽ വടുക്കൾ ഉണ്ടാകും. രക്തസമ്മർദ്ദം, വൃക്കപരാജയം മുതലായവയും ഉണ്ടാകാം
വൃക്കയ്ക്ക് അകത്തും പുറത്തും ഉള്ള പഴുപ്പ്, രക്തത്തിലേക്ക് രോഗാണുബാധ വ്യാപിച്ചാൽ സെ്ര്രപിസീമിയ മുതലായവ ചില രോഗികളിൽ ഉണ്ടാകാം
മൂത്രത്തിന്റെയും രക്തത്തിന്റെയും പരിശോധനകൾ, അൾട്രാസൗണ്ട് സ്‌കാൻ, സി.ടി സ്‌കാൻ മുതലായ പരിശോധനകൾ വേണ്ടിവരും. വൃക്കയിലെ അണുരോഗബാധയ്ക്ക് 14 ദിവസത്തെ ആന്റിബാക്ടീരിയൽ ചികിത്സ വേണ്ടിവരും.
വൃക്കയിൽ അടവ്, പഴുപ്പ് മുതലായവ ഉള്ളവർക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരും. വൃക്കയിൽ പഴുപ്പ് ഉള്ള രോഗികൾക്ക് അത് നീക്കം ചെയ്യേണ്ടിവരും.
എംഫസി മാറ്റസ് പൈലോനെ ഫ്രൈറ്റിസ് എന്ന പ്രത്യേകതരം വൃക്കയുടെ രോഗാണുബാധയിൽ വൃക്കയിൽ ഗ്യാസ് രൂപപ്പെടുന്നു.
ഗ്യാസ് ഉണ്ടാക്കുന്ന ബാക്ടീരിയ, പ്രമേഹം, രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികൾ മുതലായവർക്കാണ് ഇത് ഉണ്ടാകുന്നത്. ആന്റിബാക്ടീരിയൽ മരുന്നുകളോടൊപ്പം വൃക്ക നീക്കം ചെയ്യേണ്ടിവരും.
ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ'
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297
www.drgopakumar urology.com