deepak-misra-rahul-eswar

 

 

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ കള്ളനെന്ന് വിളിച്ച് ശബരിമല തന്ത്രി കുടുംബാംഗവും ആക്‌ടിവിസ്‌റ്റുമായ രാഹുൽ ഈശ്വർ. ഒരു സ്വകാര്യ ചാനൽ ചർച്ചയിലാണ് ചീഫ് ജസ്‌റ്റിസിനെതിരെയുള്ള രാഹുൽ ഈശ്വറിന്റെ രൂക്ഷവിമർശനം.

'എന്റെ നെഞ്ചിൽ കുത്തിയ ഇന്ത്യൻ പതാകയും, നെഞ്ചിനുള്ളിലെ അയ്യപ്പ സ്വാമിയുമാണെ സത്യം, ദീപക് മിശ്ര കള്ളനാണ്. മറച്ചുവച്ചിട്ട് എന്താണ് കാര്യം. കൂടെയുള്ള നാല് ജസ്റ്റിസുമാർ കള്ളനെന്ന് വിളിച്ച വ്യക്തിയാണ് അദ്ദേഹം. റിട്ടയർമെന്റിന് മുൻപ് അയാൾക്ക് നല്ലപേരുണ്ടാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്'- രാഹുൽ ഈശ്വർ പറഞ്ഞു.

ഡൽഹിയിൽ വചച് ചീഫ് ജസ്റ്റിസിന്റെ മുഖത്ത് നോക്കി കള്ളനെന്ന് വിളിക്കാൻ ഇരുന്നതാണ്. പക്ഷേ എനിക്കൊരു ഭാര്യയും കുഞ്ഞും ഉണ്ട്. എനിക്ക് തിരിച്ചു പോണം, ജയിൽ കിടന്നാൽ അവർ പട്ടിണിയാവുമെന്നുള്ളതുകൊണ്ടാണ് അതിന് മുതിരാതിരുന്നത്' -രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.