നിപ്പ എന്ന മാരക വൈറസ് മലയാളിക്ക് നൽകിയ നൊമ്പരമാണ് ലിനി എന്ന മാലാഖ. നിപ്പ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ട് ലിനി ഈ ലോകത്ത് നിന്ന് യാത്രയായത് കേരളത്തെ കണ്ണീരിലാഴ്‌ത്തികൊണ്ടായിരുന്നു. തുടർന്ന് ലിനിയുടെ ഭർത്താവ് സജീഷിന് ആരോഗ്യവകുപ്പിൽ സർക്കാർ ജോലി നൽകിയിരുന്നു.
ഇപ്പോഴിതാ ലിനിയുടെ മക്കളെ കോരിയെടുത്ത് മുത്തം നൽകുന്ന നടൻ മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൈരളി ടിവി സംഘടിപ്പിച്ച ഡോക്‌ടേഴ്‌സ് അവാർഡ് ചടങ്ങിൽ ലിനിക്കും പുരസ്‌കാരം ഏർപ്പെടുത്തിയിരുന്നു. മക്കൾക്കൊപ്പമാണ് അവാർഡ് വാങ്ങാൻ സജീഷ് എത്തിയത്.
വേദിയിലെത്തിയ ലിനിയുടെ മക്കളെ മമ്മൂട്ടി കോരിയെടുത്ത് മുത്തം നൽകുകയായിരുന്നു. ചടങ്ങിൽ ബഹ്‌റിനിൻ കൂട്ടായ്‌മ സംഘടിപ്പിച്ച ഒന്നര ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി മണിക്ക് സജീഷ് കൈമാറി.