മലയാള ടെലിവിഷൻ ചരിത്രത്തെ ഇളക്കി മറിച്ച് കഴിഞ്ഞ നൂറു ദിനങ്ങളായി ബിഗ് ബോസ് സീസൺ കഴിഞ്ഞ ദിവസം അവസാനിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി ബിഗ് ബോസിന്റെ പടികയറിയെത്തിയ സാബു മോനാണ് സീസൺ ഒന്നിലെ വിജയി. സീസൺ ഒന്നിന് ഇന്നലെ പര്യവസാനം കുറിച്ചപ്പോൾ പ്രേക്ഷകരുടെ മനസിൽ ഉദിച്ചുയർന്ന ചോദ്യം പേളി മാണിയുടെയും ശ്രീനിഷിന്റെയും പ്രണയമാണ്. ഇവരുടെ പ്രണയം ഷോയുടെ റേറ്രിംഗിന് വേണ്ടി സംഘാടകർ മനപൂർവം ഒരുക്കിയ പദ്ധതിയാണെന്നുവരെ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ശ്രീനിഷിനെ ഒത്തിരി ഇഷ്ടമാണെന്ന് പേളി തന്റെ ഫേസ്ബുക്കിൽ പേജിലൂടെ നടത്തിയ ലൈവ് വീഡിയോയിൽ പ്രേക്ഷകരോട് പറഞ്ഞിരുന്നു. ഇപ്പോൾ ശ്രീനിഷും ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
പേളിയുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്പോൾ താൻ ഏറെ ആത്മവിശ്വാസത്തിലാണെന്ന് ശ്രീനിഷ് പറയുന്നു . 'രണ്ട് വീട്ടുകാരും സമ്മതിക്കുമെന്നാണ് എന്റെ ഉറപ്പ്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് ഇരുവരുടെയും വീട്ടിൽ അവതരിപ്പിക്കും.' 100 ദിവസത്തിന്‌ശേഷം മുംബൈയിലെ ബിഗ്‌ബോസ് വീട്ടിൽനിന്ന് മടങ്ങുമ്പോൾ താൻ അച്ഛനെയും അമ്മയെയും കാണുന്നതിന്റെ സന്തോഷത്തിലാണ്- ശ്രീനിഷ് പറഞ്ഞു.
100 ദിവസത്തിന്‌ശേഷംപേളിയെ പിരിഞ്ഞിരിക്കുമ്പോൾ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ. 'കഴിഞ്ഞ 100 ദിവസങ്ങളായി ഉറങ്ങുന്നതും ഉണരുന്നതും പേളിയുടെ മുഖം കണ്ടാണ്. നാളെ മുതൽ പേളി ഒപ്പമുണ്ടെന്ന് വിചാരിച്ച് ഉണരണം. സംസാരിക്കുന്നത് ഫോണിലൂടെയും ആവാമല്ലോ.' ബിഗ്‌ബോസിന് ശേഷം സിനിമാ അവസരങ്ങൾ കൂടുതൽ നോക്കുമെന്നും ഇപ്പോൾ സീരിയൽ ചെയ്യുകയാണെന്നും പറയുന്നു ശ്രീനിഷ്. ഒപ്പം തനിക്കുംപേളിക്കും വോട്ട് ചെയ്ത എല്ലാ പ്രേക്ഷകർക്കും നന്ദിയും പറയുന്നു.