തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയിൽ പ്രതികരണവുമായി സിനിമാ- സീരിയൽ നടൻ ആദിത്യൻ. വിധിയിൽ ഭക്തൻമാർ സന്തോഷത്തിലാണെന്നും ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര മേഖലയാക്കുകയും മലമുകളിൽ വിവാഹ മണ്ഡപവും ഫൈവ് സ്റ്റാർ ഹോട്ടലുകളും പണിയുകയും ചെയ്‌താൽ അതും ഭക്തർക്ക് സന്തോഷമാകുമെന്നും ആദിത്യൻ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ എല്ലാവർക്കും, അല്ലെങ്കിൽ ശബരിമല ധർമശാസ്താവിൽ വിശ്വസിക്കുന്ന എല്ലാ ഭക്തന്മാർക്കും സന്തോഷം ഉണ്ടാക്കുന്ന വിധിയാണ് വന്നത്. ഇനി ഒരു കാര്യംകൂടി അവർ ഭക്തർക്ക് സമ്മാനിച്ചാൽ ഒന്നുകൂടി സന്തോഷമാകും. ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടി ആക്കിയാൽ, ഒരു കല്യാണമണ്ഡപം, മലയുടെ മുകളിലായി കുറച്ചു ഫൈവ് സ്റ്റാർ ഹോട്ടലുകൾ, കല്യാണം കഴിഞ്ഞവർക്ക് ഫോട്ടോഷൂട്ടിന് പറ്റിയ ഏരിയ.. അങ്ങനെയൊക്കെ ഒരു തീരുമാനം ആക്കി എടുത്താൽ ഭക്തന്മാർക്കൊക്കെ വലിയ സന്തോഷമായിരിക്കും. ദേവസ്വം ബോർഡും കൂടി തീരുമാനിച്ച് അതുംകൂടി ആക്കിയെടുത്താൽ വലിയ സന്തോഷമാകും, അത്രയേ ഉള്ളൂ ആദിത്യൻ പറയുന്നു.