തിരുവനന്തപുരം: മലയാള ടെലിവിഷൻ ചരിത്രത്തെ തന്നെ ഇളക്കി മറിച്ച ബിഗ്ബോസ് എന്ന പരിപാടിയിലെ വിജയി തരികിട സാബുവെന്ന സാബുമോന് എട്ടിന്റെ പണി നൽകി മഹിളാ മോർച്ച നേതാവ് ലസിത പാലക്കൽ. ലസിതാ പാലക്കലിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു എന്ന കേസ് നിലനിൽക്കെയാണ് സാബു അപ്രതീക്ഷിതമായി ബിഗ്ബോസിൽ എത്തുന്നത്.
ഇത് കൂടാതെ കലാഭവൻ മണിയുടെ മരണത്തിൽ ഉയർന്ന വിവാദവുമെല്ലാം കൂടി ആയപ്പോൾ ഒരു വില്ലൻ പരിവേഷത്തോടെയാണ് സാബു ബിഗ്ബോസിൽ എത്തിയത്. ഒടുവിൽ വിജയിയായി ജ്വലിച്ച് നിൽക്കുന്ന സാബുവിന് തക്കം പാർത്തിരുന്ന് മറുപടി നൽകുകയാണ് ലസിത. മുന്പ് മോഹൻലാലിനെയും യുവ ഗായിക റിമി ടോമിയേയും അപമാനിക്കുന്ന സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഉൾപ്പെടെയാണ് ലസിത മറുപടി നൽകിയിരിക്കുന്നത്.
പട്ടികളെ താലോലിക്കരുത് അവയെ കൊല്ലണം എന്ന് പറഞ്ഞ് സാബു നേരത്തെ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന് ഒരാൾ ഇട്ട ഫോട്ടോയ്‌ക്ക് കമന്റായാണ് സാബു മോബൻലാലിനെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയത്. സ്റ്റേജിൽ നിന്ന് പുലയാട്ട് നടത്തുന്ന ഒരുത്തിയുടെ പേര് റിമി ടോമി എന്നായിരുന്നു സാബുവിന്റെ മറ്റൊരു പോസ്റ്റ്. ബിഗ്ബോസ് വിജയിയായി പുറത്തിറങ്ങുന്ന സാബുവിന് കനത്ത തിരിച്ചടിയാവും ഈ ആരോപണം.