-narendra-modi

 

 

 

അഗർത്തല: നരേന്ദ്ര മോദിയെ പോലെ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഈ ലോകത്ത് തന്നെ ഉണ്ടാവില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. പ്രധാനമന്ത്രിയാകുന്നതിന് മുന്പ് 13 വർഷം മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹത്തിന്റെ അമ്മ ഇപ്പോഴും താമസിക്കുന്നത് ഒരു കുടുസുമുറിയിലാണെന്നും ബിപ്ലവ് പറഞ്ഞു.

പാക് അതിർത്ത് കടന്ന് ഇന്ത്യൻ സെെന്യം നടത്തിയ മിന്നലാക്രണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് അഗർത്തലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഒരു സഹോദരൻ പലചരക്ക് വ്യാപാരിയാണ്. മറ്റൊരാൾ ഓട്ടോറിക്ഷ ഓടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ വിവാദ പ്രസ്‌താവനകളിലൂടെ പ്രശസ്‌തനായ നേതാവാണ് ബിപ്ലവ് ദേബ്. വെള്ളത്തിലെ ഓക്‌സിജന്റെ അളവ് വർദ്ധിപ്പിച്ച് ജലം ശുദ്ധീകരിക്കാൻ താറാവുകൾക്ക് കഴിയുമെന്ന് അദ്ദേഹത്തിന്റെ പ്രസ്‌താവന ഈ അടുത്ത് ഏറെ ചർച്ചയായിരുന്നു. മഹാഭാരത കാലഘട്ടത്തിൽ ഇന്ത്യയിൽ ഇന്റർനെറ്റും സാറ്റ്ലൈറ്റ് സാങ്കേതിക വിദ്യയും ഉപയോഗിച്ചിരുന്നുവെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.