devaswom-board

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെയും ഫേസ്ബുക്കിൽ പോസ്‌റ്റിട്ട ദേവസ്വം ബോർഡ് ജീവനക്കാരന് സസ്‌പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ വിഷ്‌ണു അനിക്കുട്ടനെയാണ് സസ്പെൻഡ് ചെയ്‌തത്.


ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന സുപ്രീം കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവരുടെ ചിത്രങ്ങൾ ഉപൾപ്പെടുത്തി വിഷ്‌ണു ഫേസ്ബുക്കിൽ പോസ്‌റ്റ് ഇട്ടത്. ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. വാട്സ്ആപ്പിലൂടെ വിഷ്‌ണു തന്നെ ഇക്കാര്യം പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയിൽ പെട്ട ദേവസ്വം കമ്മിഷണർ എൻ.വാസുവാണ് വിഷ്‌ണുവിനെതിരെ നടപടിയെടുത്തത്. ഇയാൾക്കെതിരെ നിയമനടപടിയും സ്വീകരിക്കുമെന്നാണ് അറിയുന്നത്.